മഷൂദ്, സ്നേഹ
കണ്ണൂര്‍: കുറുവയിലെ റിസോര്‍ട്ടില്‍ എക്സൈസ് നടത്തിയ പരിശോധനയിൽ വന്‍ മയക്കുമരുന്ന് ശേഖരവുമായി യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തു. നിരവധി ലഹരിമരുന്ന് കേസുകളില്‍ പ്രതിയായ വെള്ളോറ കരിപ്പാലിലെ പി. മുഹമ്മദ് മഷൂദ് (29), അഴീക്കോട് നോര്‍ത്തിലെ ചെല്ലട്ടന്‍ വീട്ടില്‍ ഇ. സ്നേഹ (25) എന്നിവരെയാണ് കണ്ണൂര്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആൻഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. ഷാബുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇവരുടെ പക്കല്‍ നിന്ന് 278.65 ഗ്രാം എം.ഡി.എം.എ, 12.44 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം കുറുവ ബീച്ചിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ വെച്ച് 4.8 ഗ്രാം മെത്താംഫിറ്റമിനാണ് ഇവരില്‍ നിന്ന് ആദ്യം കണ്ടെടുത്തത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് സ്കൂട്ടര്‍ പരിശോധിച്ചപ്പോള്‍ 12.446 ഗ്രാം ഹാഷിഷ് ഓയിലും സ്നേഹയുടെ അഴീക്കോടെ വീട്ടിൽ നിന്ന് എം.ഡി.എം.എയും പിടിച്ചെടുക്കുകയായിരുന്നു.
ജില്ലയില്‍ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് മഷൂദും സ്നേഹയുമെന്ന് എക്സൈസ് പറഞ്ഞു. നേരത്തെയും മയക്കുമരുന്ന് കേസുകളില്‍ ഇരുവരും പിടിയിലായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം താളിക്കാവ് ഭാഗത്തുവെച്ച് 207 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് മഷൂദ്. ഒരുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
ഇവരെ കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി. അസി. ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് തൂണോളി, പി.കെ അനില്‍കുമാര്‍, ആര്.പി. അബ്ദുല്‍ നാസര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ ടി. ഖാലിദ്, പി.പി. സുഹൈല്‍, പി. ജലീഷ്, അസി. ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍ സി. അജിത്ത്, സിവില്‍ ഓഫിസര്‍മാരായ അജ്മല്‍, സായൂജ്, പി. സീമ, ഷബ്ന, കമീഷണര്‍ സ്ക്വാഡ് അംഗം പി.വി. ഗണേഷ്ബാബു, എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും വലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.