ആറളം ഫാമിലെ കൃഷിയിടത്തിൽ കാട്ടാനകൾ നശിപ്പിച്ച തെങ്ങിൻ തോട്ടം
ആറളം: ആറളം ഫാമിലെ ഒന്ന്, രണ്ട് ബ്ലോക്കുകളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. നിറയെ കായ്ഫലമുള്ള തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കാട്ടാനകൾ 25ലധികം തെങ്ങുകളാണ് ചുവടെ മറിച്ചിട്ട് നശിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് ഒന്നിലും രണ്ടിലും തമ്പടിച്ചിരുന്ന കാട്ടാനകളാണ് കൃഷികൾ നശിപ്പിച്ചത്.
മേഖലയിൽ നിന്നും കാട്ടാനകളെ തുരത്തണമെന്ന് ഫാമിങ് കോർപറേഷൻ ആവശ്യപ്പെടുന്നുണ്ടങ്കിലും യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നാണ് പരാതി. ഇതോടെ ഫാമിന്റെ കൃഷിയിടത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ആനകൾ കൂട്ടമായി വന്ന് കൃഷികൾ നശിപ്പിക്കുകയാണ് . ആറളം ഫാമിലെ കൃഷികൾ നശിപ്പിച്ച വകയിൽ വനം വകുപ്പ് ആറളം ഫാമിങ് കോർപറേഷന് നഷ്ടപരിഹാര ഇനത്തിൽ നൽകാനുള്ളത് 91 കോടിയോളം രൂപ വരുമെന്നാണ് ഫാമിങ് കോർപറേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.