ആറളത്ത് കാട്ടാന അംഗൻവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ തകർത്തു

പേരാവൂർ: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ താണ്ഡവം നിയന്ത്രണം ഇല്ലാതെ തുടരുന്നു. ബ്ലോക്ക് 11ൽ പാലാകുന്നിലെ അംഗൻവാടി കെട്ടിടത്തിന്റെ ചുറ്റുമതിൽ കാട്ടാനകൾ തകർത്തു. മുൻഭാഗത്തെ ഗേറ്റിന്റെ കല്ലുകളുകളും ആന തകർത്തു. അംഗൻവാടി കെട്ടിടത്തിന്റെ പിൻഭാഗത്തെ മതിൽ ഏകദേശം 10 മീറ്ററോളം ആന തകർത്ത നിലയിലാണ്. ആനയുടെ ആക്രമണം രാത്രിയിൽ ആയതുകൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. 11 കുട്ടികളാണ് ഇവിടെ സ്ഥിരമായി എത്തുന്നത്. ആനയുടെ ആക്രമണം ഭയന്ന് ചൊവ്വാഴ്ച മാതാപിതാക്കൾ കുട്ടികളെ അംഗൻവാടിയിലേക്ക് അയച്ചിട്ടില്ല.

മൂന്നു കുട്ടികൾ മാത്രമാണ് ഇന്നലെ അംഗൻവാടിയിൽ എത്തിയിരിക്കുന്നത്. കക്കുവ ചെക്പോസ്റ്റിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലത്തിലുള്ള ജനവാസ മേഖലയിൽ തന്നെയുള്ള അംഗൻവാടിയിലാണ് ആനയുടെ ആക്രമണം നടന്നതും എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. ഇത്തരത്തിൽ നിരവധി അംഗൻവാടികളാണ് പുനരധിവാസ മേഖലയിൽ ആനഭീഷണിയിൽ പ്രവൃത്തിക്കുന്നത് . 

Tags:    
News Summary - Wild elephant destroys perimeter wall of Anganwadi building in Aralam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.