ആറളം ഫാം ബ്ലോക്ക് 9ൽ കാട്ടാന തകർത്ത രാജൻ-ബിന്ദു ദമ്പതികളുടെ വീടിന്റെ അടുക്കള ഷെഡ്
ആറളം: ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് ഒമ്പതിൽ കാട്ടാന വീടിന്റെ അടുക്കള ഷെഡ് തകർത്തു. വളയംചാലിലെ രാജൻ- ബിന്ദു ദമ്പതികളുടെ വീടിന്റെ അടുക്കള ഷെഡാണ് ഞായറാഴ്ച രാത്രി കൊമ്പൻ തകർത്തത്. രാത്രി 12.30ഓടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.
വീടിന്റെ പിന്നിലെ പ്ലാവിൽനിന്ന് ചക്ക വീഴുന്ന ശബ്ദം കേട്ടാണ് ഫാമിലെ സെക്യൂരിറ്റിയായ രാജനും മകനും പുറത്തിറങ്ങിയത്. ഇവരെ കണ്ടതോടെ ആന പാഞ്ഞടുക്കുകയായിരുന്നു. രണ്ടുപേരും ഓടി അടുക്കള ഷെഡിലൂടെ വീടിനകത്ത് കയറിയപ്പോൾ പിന്നാലെ പാഞ്ഞുവന്ന ആന ഷെഡ് ഇടിച്ചുതകർത്തു.
രാജന്റെ പേരക്കുട്ടികൾ അടക്കം മൂന്ന് കുഞ്ഞുകുട്ടികൾ ഉൾപ്പെടെ എട്ടു പേരായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. പിന്മാറാതെ മുറ്റത്തുതന്നെ നിന്ന ആനയെ രാജനും മകനും ചേർന്ന് പടക്കം പൊട്ടിച്ച് തുരത്തി. അപ്പോഴേക്കും ആർ.ആർ.ടി സംഘവും സ്ഥലത്തെത്തി. അ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.