തളിപ്പറമ്പ്: അപൂർവരോഗം ബാധിച്ച തളിപ്പറമ്പ് മന്നയിലെ പി.കെ. ഉമറുൽ ഫാറൂഖ് കാരുണ്യമതികളുടെ സഹായം തേടുകയാണ്. രണ്ടാഴ്ചക്കകം നടത്തേണ്ട ശസ്ത്രക്രിയക്കും ചികിത്സക്കുമായി വേണ്ട 20 ലക്ഷം രൂപ നിർധന കുടുംബത്തിന് താങ്ങാനാവാത്തതാണ്. ഒമ്പത് വർഷമായി വാടകവീട്ടിൽ താമസിക്കുന്ന പി.കെ. സലാം -ആയിഷാബി ദമ്പതികളുടെ മൂന്നു മക്കളിൽ മുതിർന്നയാളാണ് ഉമറുൽ ഫാറൂഖ്. ജന്മനാ ബാധിച്ചതാണ് 'മൈലോ മെനിഞ്ചോസിൽ സ്പൈനബിഫിഡ' എന്ന അപൂർവ രോഗം.
പിതാവ് സലാമിന് കൂലിപ്പണിയിലൂടെ കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. ശസ്ത്രക്രിയ ഉടൻ നടത്തണമെന്നാണ് ബംഗളൂരു നാരായണ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ലക്ഷങ്ങൾ കടബാധ്യതയുള്ള നിർധന കുടുംബം ഇതിനായുള്ള തുക കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്.
കൊടിയിൽ സലിം ചെയർമാനും കെ. മുഹമ്മദ് ബഷീർ ജനറൽ കൺവീനറും സി. മുഹമ്മദ് സിറാജ് ട്രഷററുമായി നാട്ടുകാർ ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റിയുടെ പേരിൽ എച്ച്.ഡി.എഫ്.സി തളിപ്പറമ്പ് ശാഖയിൽ തുടങ്ങിയ ജോയന്റ് അക്കൗണ്ടിലേക്കോ ഗൂഗിൾ പേ നമ്പറിലോ സഹായം ലഭ്യമാക്കണമെന്ന് ചികിത്സാ കമ്മിറ്റി അഭ്യർഥിച്ചു. വാർത്താസമ്മേളനത്തിൽ കൊടിയിൽ സലിം, കെ. മുഹമ്മദ് ബഷീർ, സി. മുഹമ്മദ് സിറാജ്, കെ. അബ്ദുല്ല, കെ.വി. ബഷീർ എന്നിവർ പങ്കെടുത്തു.
ഗൂഗിൾ പേ നമ്പർ: 9037559299. ബാങ്ക് അക്കൗണ്ട് നമ്പർ: 50100547621919. IFSC CODE: HDFC 0003221, തളിപ്പറമ്പ് ബ്രാഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.