കണ്ണൂർ ടൗൺ പൊലീസ്​ പിടികൂടിയ ലഹരി വസ്​തുക്കൾ

നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

ക​ണ്ണൂ​ര്‍: ക​ര്‍ണാ​ട​ക​യി​ല്‍ നി​ന്ന്​ പ​ച്ച​ക്ക​റി​യെ​ന്ന വ്യാ​ജേ​ന ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പൊ​ലീ​സ് പി​ടി​കൂ​ടി. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ കാ​ല്‍ടെ​ക്‌​സ്​ ജ​ങ്​​ഷ​നി​ൽ നി​ന്നാ​ണ്​ പി​ക് അ​പ്​ വാ​നി​ല്‍ ര​ഹ​സ്യ​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ചൊ​ക്ലി ഒ​ള​വി​ല​ത്തെ കെ.​സി. ര​ഞ്​​ജി​ത്ത് (32), കൂ​രാ​റ​യി​ലെ പി.​വി. സ​ജി​ത്ത് (36) എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എ​ട്ടോ​ളം ചാ​ക്കു​ക​ളി​ല്‍ പാ​ക്ക് ചെ​യ്ത് പി​ക് അ​പ്​ വ​ണ്ടി​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്നു. വി​പ​ണ​യി​ല്‍ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന​താ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളെ​ന്ന് സി.​ഐ പ്ര​ദീ​പ​ന്‍ ക​ണ്ണി​പ്പൊ​യി​ല്‍ പ​റ​ഞ്ഞു.

ഗോ​ണി​ക്കു​പ്പ​യി​ല്‍ നി​ന്ന്​ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന് സി.​ഐ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തേ​ത്തു​ട​ര്‍ന്ന് വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍ന്ന് കാ​ല്‍ടെ​ക്‌​സി​ല്‍ വെ​ച്ച്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സി.​ഐ​ക്കു​പു​റ​മെ എ​സ്‌.​ഐ​മാ​രാ​യ ബി.​എ​സ്. ബ​ബേ​ഷ്, വി. ​ഹാ​രി​സ്, ജൂ​നി​യ​ര്‍ എ​സ്.​ഐ അ​ജീ​ഷ്, സി​വി​ല്‍ ഓ​ഫി​സ​ര്‍മാ​രാ​യ സ​ന്തോ​ഷ്, മ​നോ​ജ്, രാ​ജേ​ഷ് എ​ന്നി​വ​രും പൊ​ലീ​സ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.