കൊട്ടിയൂർ -വയനാട് ചുരം പാതയിൽ കടപുഴകിയ മരങ്ങൾ പേരാവൂരിൽനിന്നെത്തിയ

അഗ്നി രക്ഷാ സേന മുറിച്ചുനീക്കുന്നു

മരങ്ങൾ കടപുഴകി ഗതാഗതം മുടങ്ങി

കേ​ള​കം: അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ബോ​യ്​​സ് ടൗ​ൺ റോ​ഡി​ൽ പാ​ൽ​ചു​ര​ത്ത്​ ചെ​കു​ത്താ​ൻ തോ​ടി​നു​സ​മീ​പം റോ​ഡ​രി​കി​ലെ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പേ​രാ​വൂ​രി​ൽ​നി​ന്നെ​ത്തി​യ അഗ്നി രക്ഷാ സേന മ​രം മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

നി​ര​ന്ത​രം മ​രം ക​ട​പു​ഴ​കു​ന്ന​തും മ​ണ്ണി​ടി​ച്ചി​ലും കാ​ര​ണം പാ​ത​യി​ൽ യാ​ത്ര ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ പാ​റ​യി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പു​ണ്ട്.

മ​ഴ തു​ട​രു​ന്ന​തി​നാ​ൽ മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ര​ണ്ടു വ​ർ​ഷ​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് 15 ഇ​ട​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​യി കൊ​ക്ക​യി​ലേ​ക്ക് പ​തി​ച്ചി​രു​ന്നെ​ങ്കി​ലും പാ​ത സു​ര​ക്ഷി​ത​മാ​യി പു​ന​ർ​നി​ർ​മി​ച്ചി​ട്ടി​ല്ല. പേ​രാ​വൂ​ർ അഗ്നി രക്ഷാ സേന ഓ​ഫി​സ​ർ സി. ​ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​രം മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം നി​ടും​പൊ​യി​ൽ ചു​രം പാ​ത​യി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Trees were uprooted and traffic was blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.