കണ്ണൂർ ശിക്ഷക് സദസിനു സമീപം നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിൽ വീണ മരം അഗ്നി രക്ഷ സേന മുറിച്ചുനീക്കുന്നു
Posted On
date_range Updated On
date_range മരത്തിന്‍റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു; വാഹനങ്ങൾ തകർന്നു
കണ്ണൂർ: തെക്കീബസാർ ശിക്ഷക് സദന് സമീപം രജിസ്ട്രാർ ഓഫീസ് വളപ്പിലെ കൂറ്റൻ ആൽമരത്തിന്‍റെ പാതി ഭാഗം പൊട്ടിവീണ് ഗതാഗത തടസ്സമുണ്ടായി. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകൾക്കും ബൈക്കുകൾക്കും മുകളിലാണ് ആൽമര ശിഖരങ്ങൾ പൊട്ടിവീണത്.
സമീപത്ത് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾക്കും രണ്ട് ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. രണ്ട് കാറുകൾ ഭാഗികമായി തകർന്നു. കണ്ണൂർ അഗ്നിരക്ഷാ സേനയിലെ അസി. സ്റ്റേഷൻ ഓഫിസർ സുകുമാരന്റെ നേതൃത്വത്തിൽ മരം മുറിച്ചുനീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.