മു​ന​വ്വ​ർ

ഫൈ​റൂ​സ്

കാപ്പ ലംഘിച്ച യുവാവ്​ പിടിയിൽ

ക​ണ്ണൂ​ർ: കാ​പ്പ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ലം​ഘി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശ്ശേ​രി കൊ​ള​ശ്ശേ​രി ആ​മി​നാ​സ് ഹൗ​സി​ൽ പി.​കെ. മു​ന​വ്വ​ർ ഫൈ​റൂ​സി​നെ (25) ആ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2018 മു​ത​ൽ ന്യൂ ​മാ​ഹി, ത​ല​ശ്ശേ​രി സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്ന് എ​ൻ.​ഡി.​പി.​എ​സ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ഇ​യാ​ൾ​ക്കെ​തി​രെ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു. ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ജി​ല്ല പ​രി​ധി​യി​ൽ പ്ര​വേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - The youth who violated Kapa was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.