പീ​പ്ൾ​സ് ഫൗ​ണ്ടേ​ഷ​ൻ കേ​ര​ള​യു​ടെ പ​ത്താം വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി

ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പീപ്ൾസ് ഫൗണ്ടേഷൻ പത്താം വാർഷിക പദ്ധതികൾ പ്രഖ്യാപിച്ചു

കണ്ണൂർ: പീപ്ൾസ് ഫൗണ്ടേഷൻ കേരളയുടെ പത്താം വാർഷിക പദ്ധതികൾ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മേയർ ടി.ഒ. മോഹനൻ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി പദ്ധതികൾ വിശദീകരിച്ചു.

പത്താം വാർഷികത്തിന്റെ ഭാഗമായി രണ്ടു ലക്ഷം ചതുരശ്ര അടി ഡി-അഡിക്ഷൻ ആശുപത്രി, പതിനായിരം മത്സര പരീക്ഷാർഥികൾക്കുള്ള പരിശീലനം, കോവിഡ് ബാധിച്ചു മരണമടഞ്ഞ പ്രവാസി കുടുംബങ്ങൾക്കുള്ള പദ്ധതിയുടെ പൂർത്തീകരണം, 500 പുതിയ പീപ്ൾസ് ഹോമുകൾ, വിവിധ സംരംഭകത്വ വികസന പരിപാടികൾ, കമ്യൂണിറ്റി എംപവർമെൻറ് പദ്ധതിയുടെ ഭാഗമായി അഞ്ച് തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ വിവിധ വികസന പ്രവർത്തനങ്ങൾ, കണ്ണൂർ ജില്ലയിൽ ചക്കരക്കൽ പീപ്ൾസ് വില്ലേജ് നിർമാണം, ശ്രീകണ്ഠപുരം വില്ലേജ് രണ്ടാം ഘട്ടം തുടങ്ങിയവയാണ് പദ്ധതികൾ.

ചടങ്ങിൽ ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ഡോ. ജോസഫ് ബനവൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡൻറ് രാജൻ തിയറോത്ത്, സാഹിത്യകാരൻ കെ.ടി. ബാബുരാജ്, ബൈത്തുസക്കാത്ത് കേരള എക്സിക്യൂട്ടീവ് യു.പി. സിദ്ദീഖ്, ജമാഅത്തെ ഇസ് ലാമി ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ് വി എന്നിവർ സംസാരിച്ചു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.കെ.എ. ജബ്ബാർ സ്വാഗതവും ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ സി.പി. അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - The People's Foundation has announced its 10th anniversary plans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.