Posted On
date_range Updated On
date_range വെള്ളം ചോദിക്കാനെത്തി വീട്ടമ്മയുടെ മൂന്നുപവൻ മാല കവര്‍ന്നു
ശ്രീകണ്ഠപുരം: വീട്ടില്‍ വെള്ളം ചോദിക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മൂന്നുപവന്റെ മാല പൊട്ടിച്ചെടുത്തു. പയ്യാവൂർ കണ്ടകശ്ശേരിയിലെ മൂഴിക്കുന്നേല്‍ മേരിയുടെ ആഭരണമാണ് കവര്‍ന്നത്.
വെള്ളിയാഴ്ച രാവിലെ 30 വയസ്സ് തോന്നിക്കുന്ന യുവാവ് ബൈക്കിൽ മേരിയുടെ വീട്ടിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് നടക്കവേ പിറകെയെത്തി മേരിയുടെ മാല പൊട്ടിച്ചെടുത്ത് ബൈക്കില്‍ കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.