വൈശാഖ്
Posted On
date_range Updated On
date_range ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
തലശ്ശേരി: മാരക ലഹരി ഗുളികകളുമായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇടത്തിലമ്പലം ഉമ്മൻ ചിറയിലെ വൈശാഖിൽ വി.പി. വൈശാഖാണ് (28) പിടിയിലായത്. കൊടുവള്ളിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. 10.85 ഗ്രാം വരുന്ന 18 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളികകൾ യുവാവിൽ നിന്ന് കണ്ടെടുത്തു.
ഗുരുതരാവസ്ഥയിലായ കാൻസർ രോഗികൾക്ക് വേദന സംഹാരിയായി നൽകുന്ന ഗുളികയാണിത്. പ്രതിയെ തലശ്ശേരി കോടതി റിമാൻഡ് ചെയ്തു. മാരക ലഹരിമരുന്ന് കൈവശം വെച്ചതിന് എൻ.ഡി.പി.എസ് വകുപ്പിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.