നൂർ അലം
സർദാർ
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ടു കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി നൂർ അലം സർദാറാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് തലശ്ശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചെറിയ പൊതികളാക്കി വിൽപനക്ക് തയാറാക്കിയ കഞ്ചാവാണ് പിടികൂടിയത്. എസ്.ഐ ഷെമി മോൾ, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽ ആന്റണി, ജിജേഷ് കോപ്പായി, ഹിരൺ, ഷിഗിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.