Posted On
date_range Updated On
date_range തലശ്ശേരിയിൽ കിണർ ഇടിഞ്ഞു; പൊലീസുകാരുടെ കുടിവെള്ളം മുട്ടി
തലശ്ശേരി: പാലിശ്ശേരിയിൽ പ്രവർത്തിക്കുന്ന പൊലീസ് അസി.കമീഷണർ ഓഫിസ് പരിസരത്തെ കിണർ വീണ്ടും ഇടിഞ്ഞു. ബുധനാഴ്ച രാത്രി കനത്ത മഴയിലാണ് ഇടിച്ചിൽ. ആൾമറയടക്കം തകർന്നു.
ഇതേത്തുടർന്ന് പൊലീസ് ഓഫിസർമാരുടെ ക്വാർട്ടേഴ്സിലേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനുമുമ്പും ഇൗ കിണറിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. അന്ന് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ കിണർ നവീകരിക്കാൻ കഴിയില്ലെന്നും മൂടുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.