Posted On
date_range Updated On
date_range തലശ്ശേരിയിൽ ആയുധങ്ങൾ കണ്ടെടുത്തു
തലശ്ശേരി: മാടപ്പീടിക രാധാകൃഷ്ണ മഠത്തിനു സമീപം ആളൊഴിഞ്ഞ പറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആയുധങ്ങൾ കണ്ടെടുത്തു. പഴകിയ വടിവാളും കത്തിയുമാണ് കണ്ടെടുത്തത്. ന്യൂമാഹി പൊലീസി െൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
രഹസ്യവിവരത്തെ തുടർന്നാണ് സി.ഐ അരുൺദാസി െൻറ നേതൃത്വത്തിൽ പൊലീസ് സംഘം ഇവിടെ പരിശോധനക്കെത്തിയത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.