തലശ്ശേരി റെയിൽവേ സ്റ്റേഷന് മുൻവശം തണൽമരം

പൊട്ടിവീണ് ഇരുചക്ര വാഹനങ്ങൾ തകർന്ന നിലയിൽ

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മരം പൊട്ടിവീണു; ഇരുചക്രവാഹനങ്ങൾ തകർന്നു

ത​ല​ശ്ശേ ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മു​ൻ​വ​ശം കൂ​റ്റ​ൻ ത​ണ​ൽ​മ​രം പൊ​ട്ടി​വീ​ണ് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം പ്ലാ​റ്റ് ഫോ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന​രി​കി​ൽ നി​ർ​ത്തി​യ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലാ​ണ് മ​രം പ​തി​ച്ച​ത്. ഇ​വി​ടെ നി​ർ​ത്തി​യ ഏ​ഴ് ബൈ​ക്കു​ക​ൾ മ​ര​ക്കൊ​മ്പ് ത​ട്ടി ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം.

ട്രെ​യി​നി​ൽ പ​തി​വാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. ത​ടി​മ​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ത​ല​ശ്ശേ​രി അ​ഗ്നി​രക്ഷാസേ​ന​യി​ലെ അ​സി​സ്റ്റ​ൻ​റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഒ.​കെ. ര​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചുമാ​റ്റി. മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് ഏ​താ​നും സ​മ​യം ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​ല്ല.

വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യാ​ണ് ഇ​വി​ടെ നി​ർ​ത്തു​ന്ന​തെ​ന്നും സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നു​മാ​ണ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. നേ​ര​ത്തെ ഇ​വി​ടെ പേ ​പാ​ർ​ക്കി​ങ് സം​വി​ധാ​ന​മു​ണ്ടാ​യി​രു​ന്നു. ക​രാ​റെ​ടു​ത്ത ആ​ൾ​ക്ക് ന​ഷ്ടം നേ​രി​ട്ട​തി​നാ​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Tree fell near Thalassery railway station;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.