രാമകൃഷ്ണനും കല്ലി വസന്തയും
തലശ്ശേരി: മിനിറ്റുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കതിരൂരിനടുത്ത ചുണ്ടങ്ങാപ്പൊയിലിലാണ് സംഭവം. ചുണ്ടങ്ങാപ്പൊയിൽ കരിപ്പാൽ വീട്ടിൽ രാമകൃഷ്ണൻ(80), ഭാര്യ കല്ലി വസന്ത (71) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ മരിച്ചത്. മക്കൾ: സിന്ധു, പ്രവീൺ(കരിപ്പാൽ ട്രേഡേഴ്സ്, പൊന്ന്യം കവല). മരുമക്കൾ: എം.സി. സഞ്ജീവ് കുമാർ(അധ്യാപകൻ, മൂലക്കടവ് ഗവ.എൽ.പി സ്കൂൾ), ശുഭ(ചെറുകുന്ന്). രാമകൃഷ്ണെൻറ സഹോദരി: വിജയലക്ഷ്മി (ഗോവ). വസന്തയുടെ സഹോദരി: ശാന്ത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.