Posted On
date_range Updated On
date_range തലശ്ശേരി ഇരട്ടക്കൊല: ജാമ്യഹരജിയില് വാദം പൂര്ത്തിയായി; 13ന് വിധി
തലശ്ശേരി: മയക്കുമരുന്ന് മാഫിയ സംഘത്തെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില് നിട്ടൂര് ഇല്ലിക്കുന്നിലെ ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീ ഭര്ത്താവ് പൂവനാഴി ഷമീര് (40) എന്നിവരെ കുത്തിക്കൊന്ന കേസില് പ്രതിയുടെ ജാമ്യഹരജിയില് വാദം പൂര്ത്തിയായി.
രണ്ടാംപ്രതി നിട്ടൂര് ചിറക്കക്കാവിന് സമീപം മുട്ടങ്ങൽ ഹൗസില് ജാക്സണ് വിന്സന്റെ ഹരജിയിലാണ് വാദം പൂര്ത്തിയായത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് കെ. അജിത്ത്കുമാര് വാദിച്ചു. 13ന് വിധി പറയും. ഏഴുപേരാണ് കേസിലെ പ്രതികള്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.