മോഷ്ടാവ്
ബേക്കറിയിൽ കവർച്ച; മോഷ്ടാവിനെ പിടികൂടി
തലശ്ശേരി: ജീവനക്കാർ ഉച്ചക്ക് പള്ളിയിൽപോയ തക്കംനോക്കി ബേക്കറിയിൽ മോഷണം. മണിക്കൂറുകൾക്കകം നാട്ടുകാർതന്നെ മോഷ്ടാവിനെ പിടികൂടി പൊലീസിന് കൈമാറി. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ എം.ആർ.എ ബേക്കറിയിലാണ് വെള്ളിയാഴ്ച മോഷണം നടന്നത്.
ബേക്കറിയുടെ മുന്നിലും പിന്നിലുമുള്ള ഷട്ടർ താഴ്ത്തി ജീവനക്കാർ ജുമുഅ നമസ്കരിക്കാനായി പള്ളിയിലേക്ക് പോയതായിരുന്നു. ഇതിനിടയിലാണ് ഷട്ടർ ഉയർത്തി മോഷ്ടാവ് അകത്തുകയറിയത്. കാഷ് കൗണ്ടറിലെ വലിപ്പിലുണ്ടായിരുന്ന പണമാണ് മോഷ്ടിച്ചത്.
ജീവനക്കാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. സി.സി ടി.വി പരിശോധിച്ചപ്പോൾ കാഷ് കൗണ്ടറിലെ വലിപ്പിൽനിന്ന് പണം മോഷ്ടാവ് അപഹരിക്കുന്നത് കണ്ടു. ഇതോടെ മോഷണദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി. വൈകീട്ട് ആറരക്ക് പുതിയ ബസ് സ്റ്റാൻഡിൽനിന്ന് നാട്ടുകാരാണ് മോഷ്ടാവിനെ പിടികൂടി
ബേക്കറിയിലെത്തിച്ചത്. മോഷ്ടിച്ച പണവും അരയിൽ തിരുകിയ മദ്യക്കുപ്പികളും ഇയാളിൽനിന്ന് കണ്ടെടുത്തു. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.