Posted On
date_range Updated On
date_range എട്ടു വയസ്സുകാരിക്ക് ലൈംഗികാതിക്രമം: പ്രതിക്ക് എട്ടുവർഷം തടവും പിഴയും
തലശ്ശേരി: എട്ടു വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ടുവർഷം തടവും 40,000 രൂപ പിഴയും. കുന്നിരിക്ക കൂടത്തിങ്കൽ ഹൗസിൽ കെ. ഷൈജുവിനെയാണ് തലശ്ശേരി അതിവേഗ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. 2021 ഡിസംബർ ഒമ്പതിന് വൈകീട്ട് മൂന്നരക്കാണ് കേസിനാസ്പദമായ സംഭവം.
മക്രേരി സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് വെച്ച് മിഠായിയും പൈസയും നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് പെൺകുട്ടിയെ വിവസ്ത്രയാക്കി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ചക്കരക്കല്ല് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് പ്രതിയെ ശിക്ഷിച്ചത്.
ചക്കരക്കല്ല് എസ്.ഐയായിരുന്ന ഗംഗാധരനാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പി.എം. ബാസുരി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.