റിഷാദിന് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ അസി. കമേഴ്സ്യൽ മാനേജർ സുനിൽ കുമാർ സർട്ടിഫിക്കറ്റ് കൈമാറുന്നു
റിഷാദിന് റെയിൽവേയുടെ ആദരം
തലശ്ശേരി: െട്രയിൻ വരുന്നതിനിടെ പാളത്തിൽനിന്ന് യുവതിയെ രക്ഷിച്ച യുവാവിന് റെയിൽവേയുടെ അംഗീകാരം. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പോർട്ടറായി ജോലി ചെയ്യുന്ന ചിറക്കര എസ്.എസ് റോഡിലെ റൈഹാന കോേട്ടജിൽ പി. റിഷാദിനെയാണ് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ ആദരിച്ചത്.
കഴിഞ്ഞ ഡിസംബർ 19ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ വരുന്നതിനിടെ പാളത്തിൽ കണ്ട യുവതിയെ റിഷാദ് ഒാടിയെത്തി രക്ഷിക്കുകയായിരുന്നു. അസി. കമേഴ്സ്യൽ മാനേജർ സുനിൽ കുമാർ കാഷ് അവാർഡും സർട്ടിഫിക്കറ്റും റിഷാദിന് കൈമാറി.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റെയിൽവേ കമേഴ്സ്യൽ ക്ലർക്കുമാരായ സി.എസ്. സതി, ശ്രീനിവാസൻ, ആർ.പി.എഫ് കോൺസ്റ്റബിൾ റിബേഷ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.