Posted On
date_range Updated On
date_range മൂന്നുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തലശ്ശേരി: കാറിൽ കടത്തുകയായിരുന്ന 3.100 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ന്യൂ മാഹി പെരിങ്ങാടിയിലെ സൽസബീൽ വീട്ടിൽ യു.കെ. റിഷാബിനെയാണ് (26) എക്സൈസ് സംഘം അറസ്റ്റുചെയ്തത്. കൂടെയുണ്ടായിരുന്ന കെ.പി. സിയാദ് എന്നയാൾ ഓടിരക്ഷപ്പെട്ടു.
റിഷാബിനെതിരെ കേസെടുത്തു. തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണനും പാർട്ടിയും കോടിയേരി വയലിൽ പീടികയിൽ നടത്തിയ പരിശോധനയിലാണ് റിഷാബിനെ പിടികൂടിയത്. തലശ്ശേരി കടൽപാലം, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കഞ്ചാവെത്തിച്ച് വിൽപന നടത്തിവരുന്നയാളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികളെ പിടികൂടാൻ എക്സൈസ് സംഘം ആഴ്ചകളായി തലശ്ശേരി മേഖലയിൽ നിരീക്ഷണം നടത്തിവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.