ഒ​രു കൈ..... ​ ന്യൂ​മാ​ഹി മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ വോ​ട്ടു ചോ​ദി​ക്കു​ന്നു

ക്രിക്കറ്റ് കളിച്ച് വോട്ടഭ്യർഥിച്ച് ഷാഫി

ത​ല​ശ്ശേ​രി: നി​റ​ഞ്ഞ പ്ര​തീ​ക്ഷ​ക​ളു​മാ​യി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ വോ​ട്ട​ർ​മാ​രെ കാ​ണാ​ൻ ഞാ​യ​റാ​ഴ്ച വീ​ണ്ടും ത​ല​ശ്ശേ​രി​യി​ലെ​ത്തി. രാ​വി​ലെ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ല്‍ പ​ങ്കെ​ടു​ത്താ​യി​രു​ന്നു ഷാ​ഫി​യു​ടെ പ​ര്യ​ട​നം. തു​ട​ര്‍ന്ന് കോ​ട്ട​ക്ക് സ​മീ​പ​ത്തെ സെ​ന്റ് ജോ​സ​ഫ്‌​സ് ച​ര്‍ച്ച്, കോ​ണ്‍വെ​ന്റ് സ്‌​കൂ​ളി​ലെ ച​ര്‍ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍ഥി വോ​ട്ട​ഭ്യ​ർ​ഥി​ച്ചെ​ത്തി.

എ​ല്ലാ​യി​ട​ത്തും നി​റ​ഞ്ഞ സ്വീ​ക​ര​ണ​മാ​ണ് ഷാ​ഫി​ക്ക് ല​ഭി​ച്ച​ത്. സ്ഥാ​നാ​ര്‍ഥി​ക്കൊ​പ്പം നി​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​നും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും വോ​ട്ട​ർ​മാ​ർ ചു​റ്റും കൂ​ടി.

സ്ഥാ​നാ​ര്‍ഥി​യാ​യ​ത് മു​ത​ൽ വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ ത​ന്ന​ത് നി​റ​ഞ്ഞ സ്‌​നേ​ഹ​മാ​ണെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു.

ഒ​രു അ​വ​സ​രം ല​ഭി​ച്ചാ​ല്‍ അ​തി​നു വേ​ണ്ടി ആ​ത്മാ​ര്‍ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​നും ഒ​ന്നി​ച്ചു നി​ല്‍ക്കാ​നും താ​നു​ണ്ടാ​കും. അ​തി​ന് ജ​ന​ങ്ങ​ളോ​ടു​ള്ള ന​ന്ദി വാ​ക്കു​ക​ള്‍ കൊ​ണ്ട് മാ​ത്ര​മ​ല്ല പ്ര​വ​ര്‍ത്ത​നം കൊ​ണ്ട് കാ​ണി​ക്കു​മെ​ന്നും ഷാ​ഫി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - lok sabha elections-shafi parambil-thalasseri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.