representational image
Posted On
date_range Updated On
date_range വെള്ളമെടുക്കുന്നതിനെ ചൊല്ലി അന്തർ സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി: യുവാവിന് കുത്തേറ്റു
തലശ്ശേരി: ക്വാർട്ടേഴ്സിെൻറ മുകളിൽനിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലി അന്തർ സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി. കുയ്യാലി ഷറാറ ക്വാർട്ടേഴ്സിൽ ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കൈയാങ്കളിയും കത്തിവീശലുമുണ്ടായി. ബീഹാറുകാരനായ മുഹമ്മദ് ഇർഷാദിന് (22) കുത്തേറ്റു.
സാരമായി മുറിവേറ്റ യുവാവിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ ക്വാർട്ടേഴ്സിലെ താമസക്കാരനായ അശ്രുവും മറ്റ് രണ്ടു പേരുമാണ് ആക്രമിച്ചതെന്നാണ് പരാതി. ഇവർ സംഭവശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നാണ് വിവരം. തലശ്ശേരി പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.