വാഴയിൽ ലക്ഷ്മിയുടെ വീട് മഴയിൽ തകർന്നപ്പോൾ
Posted On
date_range Updated On
date_range തലശ്ശേരി നഗരസഭാംഗത്തിെൻറ വീട് മഴയിൽ തകർന്നു
തലശ്ശേരി: നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വാഴയിൽ ലക്ഷ്മിയുടെ വീട് കനത്ത മഴയിൽ തകർന്നു. ചിറക്കര കെ.ടി.പി മുക്കിനു സമീപം ലക്ഷ്മിയും കുടുംബാംഗങ്ങളും താമസിക്കുന്ന പഴയ ഒാടിട്ട ഒറ്റനില വീടാണ് തകർന്നത്.
ഞായറാഴ്ച രാവിെല ഏഴരക്കാണ് അപകടം. കനത്ത മഴക്കൊപ്പം വീടിെൻറ പിറകുവശം മുറി ഉൾപ്പെടെയുള്ള ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.
അപകടസമയത്ത് വീട്ടുകാരെല്ലാം ഉണർന്നതിനാൽ ആളപായം ഒഴിവായി. ലക്ഷ്മിയെയും കുടുംബാംഗങ്ങളെയും പിന്നീട് ചിറക്കര പുല്ലമ്പിൽ റോഡിലെ വാടക വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.