കൊടുവള്ളി റെയിൽ പാളത്തിൽ കുടുങ്ങിയ ലോറി

തലശ്ശേരിയിൽ ചരക്കുലോറി റെയിൽ പാളത്തിൽ കുടുങ്ങി

ത​ല​ശ്ശേ​രി: ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് കൊ​ടു​വ​ള്ളി റെ​യി​ൽ​വേ ഗേ​റ്റി​ലെ പാ​ള​ത്തി​ൽ കു​ടു​ങ്ങി. സ്‌​കൂ​ട്ട​ർ, കാ​ർ യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മം​ഗ​ളൂ​രു- കോ​യ​മ്പ​ത്തൂ​ർ എ​ക്‌​സ്‌​പ്ര​സ്‌ കൊ​ടു​വ​ള്ളി എ​ത്തു​ന്ന​തി​ന്‌ തൊ​ട്ടു​മു​മ്പാ​ണ്‌ അ​പ​ക​ടം. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​ത​വും റോ​ഡ് ഗ​താ​ഗ​ത​വും ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ത​ട​സ്സ​പ്പെ​ട്ടു. നാ​ല്‌ യാ​ത്രാ​വ​ണ്ടി​ക​ളും ച​ര​ക്ക്‌ വ​ണ്ടി​യും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തി​യി​ട്ടു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ പ​ന്ത്ര​ണ്ട​ര​ക്കാ​ണ് സം​ഭ​വം. കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന്‌ ജി​യോ ട​വ​റി​ന്റെ സ്‌​റ്റീ​ൽ സാ​മ​ഗ്രി​ക​ളു​മാ​യി ഇ​രി​ക്കൂ​റി​ലേ​ക്ക്‌ പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്കു​ലോ​റി​യാ​ണ്‌ പാ​ള​ത്തി​ൽ കു​ടു​ങ്ങി​യ​ത്‌. കൊ​ടു​വ​ള്ളി റെ​യി​ൽ​വേ ഗേ​റ്റ്‌ ക​ട​ന്ന ലോ​റി, ഇ​ല്ലി​ക്കു​ന്ന്‌ ക​യ​റ്റ​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട്‌ പി​ന്നോ​ട്ട് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ ഗേ​റ്റി​ന്റെ തൂ​ൺ ത​ക​ർ​ത്ത​ശേ​ഷം ലോ​റി പാ​ള​ത്തി​ൽ നി​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി​ക്കു​ള്ളി​ൽ പെ​ടാ​തെ സ്‌​കൂ​ട്ട​ർ, കാ​ർ യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മം​ഗ​ളൂ​രു -കോ​യ​മ്പ​ത്തൂ​ർ എ​ക്‌​സ്‌​പ്ര​സ്‌ കൊ​ടു​വ​ള്ളി ഗേ​റ്റി​ന്‌ സ​മീ​പ​വും മം​ഗ​ളൂ​രു -കോ​യ​മ്പ​ത്തൂ​ർ ഇ​ന്റ​ർ​സി​റ്റി എ​ക്‌​സ്‌​പ്ര​സ്‌ എ​ട​ക്കാ​ട്ടും നാ​ഗ​ർ​കോ​വി​ൽ-​മം​ഗ​ളൂ​രു ഏ​റ​നാ​ട്‌ എ​ക്‌​സ്‌​പ്ര​സ്‌ ത​ല​ശ്ശേ​രി​യി​ലും ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ഇ​ന്റ​ർ​സി​റ്റി ക​ണ്ണൂ​രി​ലും ച​ര​ക്ക്‌ ട്രെ​യി​ൻ പ​ഴ​യ​ങ്ങാ​ടി സ്‌​റ്റേ​ഷ​നി​ലും നി​ർ​ത്തി​യി​ട്ടു. റെ​യി​ൽ​വേ ഗേ​റ്റി​ന്റെ തൂ​ൺ ത​ക​ർ​ന്ന്‌ സി​ഗ്ന​ൽ ക​ട്ടാ​യ​തി​നാ​ൽ കൊ​ടു​വ​ള്ളി ഗേ​റ്റി​ൽ​നി​ന്ന്‌ നൂ​റു​മീ​റ്റ​ർ മാ​റി മം​ഗ​ളൂ​രു- കോ​യ​മ്പ​ത്തൂ​ർ എ​ക്‌​സ്‌​പ്ര​സ് നി​ർ​ത്തി. 

Tags:    
News Summary - goods train got stuck on the tracks at Thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.