ത​ല​ശ്ശേ​രി​ ഫ്രൂ​ട്​​സ്​ ക​ട ക​ത്തി​യപ്പോൾ 

ഫ്രൂ​ട്​​സ്​ ക​ട ക​ത്തി​ന​ശി​ച്ചു

ത​ല​ശ്ശേ​രി: ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ്രൂ​ട്​​സ്​ ക​ട ക​ത്തി​ന​ശി​ച്ചു. ത​ല​ശ്ശേ​രി-​മാ​ഹി ദേ​ശീ​യ പാ​ത​യി​ൽ പു​ന്നോ​ൽ പ​ഴ​യ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തി​ന് ശേ​ഷ​മാ​ണ് സം​ഭ​വം. തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​ടു​ത്ത കാ​ല​ത്താ​ണ് ഈ ​സ്ഥാ​പ​നം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. തീ​പി​ടി​ത്ത​ത്തി​​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Tags:    
News Summary - fruits shop burned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.