Posted On
date_range Updated On
date_range തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽനിന്ന് വിദേശ മദ്യം പിടികൂടി
തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിൽ എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മാഹിയിൽനിന്ന് അനധികൃതമായി കടത്തുകയായിരുന്ന വിദേശമദ്യം പിടികൂടി. 32 കുപ്പികളിലായി 16 ലിറ്റർ മദ്യവുമായി പയ്യന്നൂർ വയക്കര വങ്ങാട് സ്വദേശിയായ പി. ജയനാരായണനെ (40) യാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ സ്ഥിരമായി മാഹിയിൽ നിന്നു മദ്യം കൊണ്ടുവന്ന് പ്രദേശത്ത് വൻതുകക്ക് വിൽപന നടത്തി വരാറുണ്ടെന്ന് കണ്ണൂർ എക്സൈസ് ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നു. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റീവ് ഓഫിസർ വി.സി. സുകേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഐ.ബി പ്രിവന്‍റീ വ് ഓഫിസർ സി.പി. ഷാജി, സി.ഇ.ഒമാരായ ലെനിൻ എഡ്വേർഡ്, കെ. ഉമേഷ്, കെ.നിവിൻ, എക്‌സൈസ് ഡ്രൈവർ ഷംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.