തലശ്ശേരി മാർക്കറ്റിൽ ബുധനാഴ്ച വിൽപനക്കെത്തിയ അയക്കൂറയും ആവോലിയും
Posted On
date_range Updated On
date_range അയക്കൂറ @ 1200
തലശ്ശേരി: ബലിപെരുന്നാളിന് അയക്കൂറ ബിരിയാണി കഴിക്കണമെങ്കിൽ ഇത്തവണ ചെലവേറും. തലശ്ശേരി മാർക്കറ്റിൽ അയക്കൂറക്ക് ബുധനാഴ്ച 1200 രൂപയാണ് കിലോക്ക്. കറുത്ത വലിയ ആവോലിക്ക് 800 രൂപ. ചെമ്മീനും വിലയേറെയാണ്.
ട്രോളിങ് നിരോധനം നിലവിലുള്ളതിനാൽ മാർക്കറ്റിൽ മത്സ്യലഭ്യത കുറവാണ്.
തലശ്ശേരി മാർക്കറ്റിൽ ആട്ടിറച്ചിക്കും ക്ഷാമം. 600 രൂപയാണ് കിലോക്ക്. ആട്ടിറച്ചി കിട്ടാതായതോടെ ബീഫിനും കോഴിയിറച്ചിക്കും കൂടുതൽ ആവശ്യക്കാരെത്തി. ബ്രോയിലർ - ലഗോൺ കോഴിയിറച്ചിക്ക് കിലോവിന് 160 രൂപയാണ് ചില്ലറ വില. നാടൻ കോഴിയിറച്ചിക്ക് 300 രൂപയുമാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.