തലശ്ശേരിയിൽ ഡീസൽ ചോർന്ന ടാങ്കർ ലോറിയിൽ നിന്ന് മറ്റൊരു ടാങ്കർ ലോറിയിലേക്ക് വെള്ളം മാറ്റുന്നു
ടാങ്കർ ലോറിയിൽനിന്ന് ഡീസൽ ചോർന്നു; തലശ്ശേരിയിൽ ഇരുചക്രവാഹനങ്ങൾ തെന്നിവീണു
തലശ്ശേരി: തലശ്ശേരി- മാഹി ബൈപാസ് നിർമാണത്തിന് വെള്ളവുമായി പോവുന്ന ടാങ്കർ ലോറിയിൽ നിന്ന് ഡീസൽ ചോർന്നതിനെ തുടർന്ന് നഗരത്തിൽ ഇരുചക്രവാഹനങ്ങൾ റോഡിൽ തെന്നിവീണു. വീഴ്ചയിൽ ഏതാനും പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കണ്ണൂർ ഭാഗത്ത് നിന്ന് തലശ്ശേരി വഴി പോകുന്നതിനിടയിലാണ് ടാങ്കർ ലോറിയിൽ നിന്ന് ഡീസൽ ചോർന്നത്. ജില്ല കോടതി പരിസരം, സ്റ്റേഡിയം പരിസരം, ജനറൽ ആശുപത്രി കവല, ലോഗൻസ് റോഡ് എന്നിവിടങ്ങളിലാണ് ഡീസൽ ചോർന്ന് ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നിവീണത്.
വിവരമറിഞ്ഞയുടൻ അഗ്നിരക്ഷസേനയെത്തി റോഡിൽ പൂഴി വിതറിയാണ് കൂടുതൽ അപകടം ഒഴിവാക്കിയത്. ഡീസൽ ടാങ്കിൽ നിന്നുള്ള പൈപ്പ് തകരാറായതാണ് ചോർച്ചക്ക് കാരണമെന്ന് ടാങ്കർ ലോറി ഡ്രൈവർ പറഞ്ഞു. ഡീസൽ ചോർച്ചയെ തുടർന്ന് മുകുന്ദ് ജങ്ഷനിൽ ലോറി നിർത്തിയിട്ടു. വൈകീട്ട് മറ്റൊരു ടാങ്കർ ലോറി കൊണ്ടുവന്ന് മാഹി ബൈപാസിലേക്കുള്ള വെള്ളം അതിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.