Posted On
date_range Updated On
date_range ഉമ്മൻചിറയിൽ മാരകായുധ ശേഖരം പിടികൂടി
തലശ്ശേരി: തോട്ടുമ്മൽ ഉമ്മൻചിറയിൽ ഒളിപ്പിച്ചുവെച്ച മാരകായുധ ശേഖരം പൊലീസ് കണ്ടെത്തി. ഉമ്മൻചിറ കുഞ്ഞിപ്പള്ളിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. എട്ട് വടിവാളുകളും കഠാരയും മഴുവുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് പിണറായി പൊലീസ് നടത്തിയ പരിശോധനയിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് ഇവ കണ്ടെത്തിയത്. സ്ഥലത്തും സമീപ പ്രദേശങ്ങളിലും ശ്വാനസേനയുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരുകയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.