സി.പി.ഐ ഓഫിസ് അതിക്രമം: രണ്ടുപേർ അറസ്റ്റിൽ

ത​ല​ശ്ശേ​രി: സി.​പി.​ഐ ഇ​ട​ത്തി​ല​മ്പ​ലം ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫി​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രാ​യി ശ്രീ​ധ​ര​ൻ സ്മാ​ര​ക മ​ന്ദി​രം ക​രി ഓ​യി​ല്‍ ഒ​ഴി​ച്ച് ന​ശി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു ആ​ർ.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ർ അ​റ​സ്റ്റി​ൽ.

ഇ​ട​ത്തി​ല​മ്പ​ലം സ്വ​ദേ​ശി​ക​ളാ​യ അ​ര്‍ജു​ന്‍ (28), മൈ​ക്കി​ൾ മി​ഖാ​യേ​ൽ (24) എ​ന്നി​വ​രെ​യാ​ണ് ധ​ര്‍മ​ടം എ​സ്.​ഐ ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. ബോ​ധ​പൂ​ര്‍വം സം​ഘ​ര്‍ഷാ​വ​സ്ഥ സൃ​ഷ്ടി​ക്കാ​നു​ള്ള വ​കു​പ്പി​ലാ​ണ് പ്ര​തി​ക​ള്‍ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം.

2012ല്‍ ​കാ​രാ​യി ശ്രീ​ധ​ര​ൻ സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നു​ശേ​ഷം പ​തി​നൊ​ന്നാം ത​വ​ണ​യാ​ണ് ഓ​ഫി​സി​നു​നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് സി.​പി.​ഐ നേ​തൃ​ത്വം ആ​രോ​പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​ത്തി​ല​മ്പ​ല​ത്ത് പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - CPI office trespass-Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.