തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന ഇളനീർ അഭിഷേകം
Posted On
date_range Updated On
date_range ജഗന്നാഥ ക്ഷേത്രത്തിൽ ഇളനീർ അഭിഷേകം
തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇളനീർ അഭിഷേകം. തലശ്ശേരിയിലും പരിസരങ്ങളിൽനിന്നുമുള്ള നൂറുകണക്കിന് മഠങ്ങളിൽനിന്നും സങ്കേതങ്ങളിൽനിന്നുമായി എത്തിച്ച ഇളനീരാണ് ഞായറാഴ്ച രാത്രി അഭിഷേകം ചെയ്തത്.
മേൽശാന്തി സബീഷ് ശിവലിംഗത്തിൽ എള്ളെണ്ണയും പശുവിൻനെയ്യും പനിനീരും ഒഴിച്ചതിനുശേഷമാണ് ഇളനീർ അഭിഷേകം നടത്തിയത്. തുടർന്ന് പ്രത്യേക പൂജക്ക് ശാന്തിമാരായ സബീഷ്, വിനു, ശശി, ലജീഷ്, സെൽവൻ എന്നിവർ കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.