Posted On
date_range Updated On
date_range ജാതിപ്പേരുപറഞ്ഞ് അധിക്ഷേപം: അമ്മക്കും മകൾക്കുമെതിരെ കേസ്
തലശ്ശേരി: പറമ്പിൽ ജോലിക്കെത്തിയ യുവാവിനെ ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിച്ചതായി പരാതി. എരഞ്ഞോളി കൊടക്കളം ഗുരുകൃപയിൽ ജിജുവിെൻറ പരാതിയിൽ എരഞ്ഞോളി കാരായി മുക്കിലെ ജയമ്മ, മകൾ റിൻഷ എന്നിവർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു.
ജാതിപറഞ്ഞ് ചീത്തവിളിച്ച് അധിക്ഷേപിച്ചതിനാണ് ജാമ്യമില്ല വകുപ്പ് ചേർത്ത് കേസ്. സുഹൃത്തായ നിഖിലിെൻറ കാരായിമുക്കിലുള്ള പറമ്പിൽ ടാർപോളിൻ ഷീറ്റ് കെട്ടാൻ എത്തിയപ്പോഴാണ് ജയമ്മയും മകളും അധിക്ഷേപിച്ചതത്രെ. നിഖിലുമായി ജയമ്മയുടെ കുടുംബം വൈരാഗ്യത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.