കഞ്ചാവ് വിൽപന: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തലശ്ശേരി: നഗരത്തിൽ കഞ്ചാവ് വിൽപന നടത്തുകയായിരുന്ന ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണവം സ്വദേശി അത്തിലാൻ പറമ്പിൽ ആമിനാസ് വീട്ടിൽ കെ.വി. സഫീറാണ് (35) 25 ഗ്രാം കഞ്ചാവുമായി പിടിയിലായത്.

ഇയാളിൽനിന്ന് 40,000 രൂപയും കണ്ടെടുത്തു. വെള്ളിയാഴ്ച വൈകീട്ട് പഴയ ബസ് സ്റ്റാൻഡിൽനിന്നാണ് ഇയാളെ തലശ്ശേരി എസ്.ഐ ആർ. മനു, പൊലീസ് ഉദ്യോഗസ്ഥരായ ജിതേഷ് കോപ്പായി, കെ. ഷിബു, അനിൽ ആൻറണി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. രാവിലെ കണ്ണവത്തുനിന്ന് ഓട്ടോറിക്ഷയുമായി നഗരത്തിലെത്തുന്ന സഫീർ നഗരത്തിൽ വൻതോതിൽ കഞ്ചാവ് വിൽപന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വിൽപന നടത്തിയ വകയിലുള്ള തുകയാണ് ഇയാളിൽനിന്ന് പൊലീസ് കണ്ടെടുത്തത്.

Tags:    
News Summary - Cannabis sale: Auto driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.