representative image
Posted On
date_range Updated On
date_range യുവാക്കൾക്കുനേരെ കൈയേറ്റം: മൂന്നുപേർക്കെതിരെ കേസ്
തലശ്ശേരി: തലായി തുറമുഖം കാണാനെത്തിയ ഇരിട്ടി സ്വദേശികളായ സുഹൃത്തുക്കൾക്കുനേരെ കൈയേറ്റം. കിളിയന്തറയിലെ സി. നിഷാദ്, മുഹമ്മദ് അജ്നാസ് എന്നിവരുടെ പരാതിയിൽ തലായി സ്വദേശികളായ വിജേഷ്, ശ്രീജേഷ്, സരൺ എന്നിവർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. തടഞ്ഞുവെച്ച് മർദിക്കുകയും അസഭ്യം പറയുകയും ഫോൺ നശിപ്പിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി ഏഴിനാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. അടിയേറ്റ് ഇവരുടെ കൈവശമുണ്ടായ ഫോണും പവർ ബാങ്കും വെള്ളത്തിൽവീണ് കേടായി. 14,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.