Posted On
date_range Updated On
date_range വനിതപ്രിൻസിപ്പലിനു നേരെ കൈയേറ്റം: അധ്യാപികയുടെ ഭർത്താവ് അറസ്റ്റിൽ
തലശ്ശേരി: സ്കൂളിൽ കയറി വനിത പ്രിൻസിപ്പലിനെയും ഓഫിസിലുള്ളവരെയും കൈയേറ്റം ചെയ്ത സംഭവത്തിൽ നിട്ടൂരിലെ സരോജത്തിൽ എം.കെ. ജയാനന്ദനെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സാൻജോസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ ജോസഫിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഓഫിസിൽ കയറിയാണ് പ്രിൻസിപ്പലിനെ കൈയേറ്റം ചെയ്തത്. പുറത്തിറങ്ങിയാൽ വാഹനം ഇടിപ്പിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ജയാനന്ദന്റെ ഭാര്യ വർഷങ്ങളായി സാൻജോസിൽ അധ്യാപികയാണ്. ഇയാൾ നേരഋത്ത ഗൾഫിലായിരുന്നു. ഈയിടെയാണ് നാട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.