representational image
Posted On
date_range Updated On
date_range പോക്സോ കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും പിഴയും
തലശ്ശേരി: പോക്സോ കേസിൽ പ്രതിക്ക് ആറുവർഷം കഠിനതടവും 50,000 രൂപ പിഴയും. ധർമടം ചാത്തോടം ബീച്ചിലെ കെ.വി. അരുൺ കുമാറിനെയാണ് (52) കുറ്റക്കാരനാണെന്ന് കണ്ടെത്തി തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.
2019 ഒക്ടോബറിൽ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, ഇൻസ്പെക്ടറായിരുന്ന കെ. സനൽകുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി വീട്ടിലും വീടിനടുത്തുള്ള ഏറുമാടത്തിലും ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.