തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഏഴ് കോടിയുടെ വികസന പദ്ധതികൾ ഉടൻ നടപ്പിലാക്കും. ഷാഫി പറമ്പിൽ എം.പി യുമായി നടന്ന കൂടിക്കാഴ്ചയിൽ ഡി.ആർ.എം അരുൺ കുമാർ ചതുർവേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്പതു കോടിയുടെ വികസന പ്രവർത്തനങ്ങൾ ഇതിനകം നടപ്പിലാക്കിയെന്നും പുതിയ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് നിർമാണവും ഇവിടെ കാടുപിടിച്ചു കിടക്കുന്ന റെയിൽവേ ഭൂമിയുടെ വികസന സാധ്യതയും പരിശോധിക്കാനായി വിദഗ്ധ സംഘത്തോടൊപ്പം ഫീൽഡ് വിസിറ്റ് നടത്തുമെന്നും, തുടർന്ന് എം.പിയോടൊപ്പം സംയുക്ത പരിശോധന നടത്തുമെന്നും ഡി.ആർ.എം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.