Posted On
date_range Updated On
date_range വയോധികയുടെ തലക്കടിച്ച പേരമകന്‍ അറസ്റ്റില്‍
കണ്ണൂര്‍: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ വയോധികയുടെ തലക്കടിച്ച് പരിക്കേല്‍പിച്ച പേരമകന്‍ അറസ്റ്റില്‍. വൈദ്യര്‍പീടിക സ്വദേശി വിവേകിനെയാണ് (45) കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യര്‍പീടിക സ്വദേശിനിയായ പ്രഭാവതിക്കാണ് (68) പരിക്കേറ്റത്.
തലക്കും കൈക്കും പരിക്കേറ്റ പ്രഭാവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍പോയ മക്കളായ ശീതള, മീര എന്നിവര്‍ക്കും പരിക്കേറ്റു. ഇവരും ചികിത്സയിലാണ്. വിവേകിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.