ഗൾഫിൽ നിന്ന് കൊടുത്തയച്ച സ്വർണവും പണവും തട്ടിയ യുവാവ് പിടിയിൽ
കണ്ണൂര്‍: ഗള്‍ഫില്‍ നിന്ന് സുഹൃത്ത് കൊടുത്തയച്ച 200 ഗ്രാം സ്വര്‍ണവും രണ്ടു ലാപ്ടോപ്പും തട്ടിയെടുത്തയാൾ പിടിയിൽ. മുഴക്കുന്ന് പാറക്കണ്ടം പുതിയവീട്ടില്‍ കെ.പി. റഹീമിനെയാണ് (34) കണ്ണൂർ ടൗൺ പൊലീസിന്റെ സഹായത്തോടെ ബംഗ്ളൂരു പൊലീസ് പിടികൂടിയത്. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന റഹീമിന്റെ കൈവശംവീട്ടില് ഏല്പ്പിക്കണമെന്നുപറഞ്ഞ് സുഹൃത്ത് ഷമീം ആയിരുന്നു സ്വര്‍ണവും ലാപ്ടോപ്പുകളും നല്‍കിയത്.
എന്നാല്‍, ബംഗ്ളൂരു വിമാനത്താവളത്തില്‍ പൊലീസ് അവ പിടിച്ചെടുത്തുവെന്ന കള്ളക്കഥ മെനഞ്ഞ് റഹീമും സുഹൃത്തും ചേര്‍ന്ന് കൈക്കലാക്കുകയായിരുന്നു. സംശയം തോന്നിയ ഷമീം ബംഗ്ളൂരു പൊലീസില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ പിടിച്ചെടുത്തിട്ടില്ലായെന്ന വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് ഷമീം അവിടെ പരാതി നല്കി.
ബംഗ്ളൂരു പൊലീസ് റഹീമിനെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെ നാട്ടിലെത്തിയ ഷമീം കഴിഞ്ഞ ദിവസം രാത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് റഹീമിനെ കണ്ടുമുട്ടി.
ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നു. വിവരം അറിഞ്ഞ് ടൗൺ പൊലീസ് ഇൻസ്പക്ടർ മഹേഷ് കണ്ടമ്പേത്ത് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് ഷമീം സംഭവം വിശദീകരിച്ചത്.
ഇതോടെ ഇൻസ്പെക്ടർ ബംഗ്ളൂരു പൊലീസുമായി ബന്ധപ്പെട്ടു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബംഗ്ളൂരു പൊലീസ് വെള്ളിയാഴ്ച കണ്ണൂരിലെത്തി റഹീമിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.