നാണയവുമായി ജസീൽ
എടക്കാട്: കൗതുകം പകർന്ന്, കേന്ദ്ര സർക്കാർ രൂപകൽപന ചെയ്ത 550 രൂപയുടെ പ്രേത്യക സ്മരണിക ഒറ്റനാണയം. നാണയ ശേഖരണം കലയാക്കി മാറ്റിയവർക്കുള്ള പ്രേത്യക നാണയമാണിത്.
സിഖ് മതസ്ഥാപകൻ ഗുരുനാനാക്കിെൻറ 550ാം ജന്മ വാർഷികം പ്രമാണിച്ചാണ് നാണയം പുറത്തിറക്കിയത്. 50 ശതമാനം വെള്ളിയും 40 ശതമാനം ചെമ്പും അഞ്ചുശതമാനം നിക്കലും അഞ്ചുശതമാനം സിങ്കും ചേർത്ത് നിർമിച്ചതാണ് നാണയം. വിശദവിവരങ്ങളോടെ പ്രത്യേകം തയാറാക്കിയ കൂടിനകത്താണ് നാണയം സജ്ജീകരിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ഒരു സെറ്റ് കഥാകൃത്തും എടക്കാട് സാഹിത്യവേദി അംഗവുമായ ജസീൽ കുറ്റിക്കകം സ്വന്തമാക്കി. എല്ലാ ചെലവുകളുമടക്കം ഈ നാണയത്തിന് നൽകിയത് 2374 രൂപയാണ്. കഴിഞ്ഞ ജനുവരിയിൽ ഈ തുക കേന്ദ്ര സർക്കാറിെൻറ നാണയങ്ങൾ പുറത്തിറക്കുന്ന സ്ഥാപനത്തിലേക്ക് മുൻകൂറായി അയച്ചുകൊടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് രജിസ്ട്രേഡ് പാർസലായി നാണയം തപാലിൽ എത്തിയത്. കാനന്നൂർ ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് ക്ലബ് ആജീവനാന്ത അംഗമായ ജസീലിെൻറ ശേഖരത്തിൽ 20, 25, 50, 60, 75, 100, 125, 150, 200, 500, 1000 എന്നീ ഒറ്റനാണയങ്ങളുമുണ്ട്.
എടക്കാെട്ട ഗ്രാനൈറ്റ് ഷോപ്പിൽ ജീവനക്കാരനായ ജസീൽ കുറ്റിക്കകം ഞായറാഴ്ച, സോഷ്യൽ മീഡിയ എന്നീ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.