കു​ഞ്ഞി​മം​ഗ​ല​ത്ത് മാ​ലി​ന്യ​ം അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ട നി​ല​യി​ൽ

മാ​ലി​ന്യം; കു​ഞ്ഞി​മം​ഗ​ല​ത്തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 11,000 രൂ​പ പി​ഴ

പ​യ്യ​ന്നൂ​ർ: ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് കു​ഞ്ഞി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 11,000 രൂ​പ പി​ഴ ചു​മ​ത്തി.

താ​മ​രം​കു​ള​ങ്ങ​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സാ​സ് ഗോ​ളി​ൻ എ​ന്ന കൊ​റി​യ​ർ ഡെ​ലി​വ​റി സ്ഥാ​പ​ന​ത്തി​ന് മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ട പ​രി​സ​ര​ത്തു അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ​തി​നും ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് കൈ​മാ​റാ​തെ കാ​ല​ങ്ങ​ളാ​യി കൂ​ട്ടി വെ​ച്ച​തി​നും 3,000 രൂ​പ പി​ഴ ചു​മ​ത്തി.

കെ​ട്ടി​ട​ത്തി​ന്റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബാ​ത്‌ റൂ​മി​ൽ മ​ദ്യ കു​പ്പി​ക​ളും സി​ഗ​ര​റ്റ് കു​റ്റി​ക​ളും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ത​ള്ളി​യ നി​ല​യി​ലാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്റ്റെ​യ​ർ കേ​യ്‌​സി​ന് താ​ഴെ​യും നി​ര​വ​ധി മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. കെ​ട്ടി​ടം വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കാ​ത്ത​തി​ന് കെ​ട്ടി​ട ഉ​ട​മ​ക്ക് സ്‌​ക്വാ​ഡ് 5,000 രൂ​പ​യും പി​ഴ​യി​ട്ടു.

സ​മീ​പ​ത്താ​യി ത​ന്നെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ക്രി​യേ​റ്റി​വ് മാ​ർ​ക്ക​റ്റി​ങ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ട​ത്തി​ന്റെ പി​റ​കി​ൽ കൂ​ട്ടി​യി​ട്ട​ത്തി​ന് 2,000 രൂ​പ​യും പി​ഴ​യി​ട്ടു. മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തി​ന് താ​മ​രം​കു​ള​ങ്ങ​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കൈ​ലാ​സം സ്പ്രേ ​പെ​യി​ന്റ്സി​ന് 1,000 രൂ​പ​യും പി​ഴ​യി​ട്ടു. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ലാ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡ് ലീ​ഡ​ർ പി.​പി. അ​ഷ്‌​റ​ഫ്‌, സ്‌​ക്വാ​ഡ് അം​ഗം അ​ല​ൻ ബേ​ബി, സി.​കെ.​ദി​ബി​ൽ,കു​ഞ്ഞി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ വി.​വി.​മ​നോ​ജ്‌ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Pollution; Various establishments in Kunhimangalam fined Rs. 11,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.