1.എല്‍.ഡി.എഫ് പ്രചാരണം 2. യു.ഡി.എഫ് പ്രചാരണം
ഇന്ന് നിശ്ശബ്ദ പ്രചാരണം; നാളെ ബൂത്തിലേക്ക്
മട്ടന്നൂര്‍: ആറാമത് മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. വ്യാഴാഴ്ച വൈകീട്ട് കൊട്ടിക്കലാശം സമാപിച്ചതോടെ തെരഞ്ഞെടുപ്പിലെ പൊതുപ്രചാരണം സമാപിച്ചു. എല്‍.ഡി.എഫിന് ബസ് സ്റ്റാൻഡ് പരിസരത്തും യു.ഡി.എഫിന് ട്രിപ്പിൾ ജങ്ഷനിലുമാണ് സൗകര്യമൊരുക്കിയത്. ഇടതുപക്ഷത്തിന്റെ പ്രചാരണ സമാപനത്തില്‍ പി.വി. അന്‍വര്‍ എം.എല്‍.എ, പി. പുരുഷോത്തമന്, എം.വി. സരള എന്നിവര്‍ സംസാരിച്ചു.
യു.ഡി.എഫ് പ്രചാരണ പരിപാടിയില്‍ ജെബി മേത്തര്‍ എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.വി. ഫിലോമിന, മാര്ട്ടിന് ജോര്‍ജ്, സതീശന് പാച്ചേനി, അബ്ദുൽകരീം ചേലേരി, ചന്ദ്രന് തില്ലങ്കേരി, അന്‍സാരി തില്ലങ്കേരി, റിജില്‍ മാക്കുറ്റി എന്നിവര്‍ സംസാരിച്ചു.
തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍. ഉച്ചയോടെ ഫലം വ്യക്തമാകും. എല്ലാ പോളിങ് ബൂത്തിലും വിഡിയോ പരിശോധന ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.