മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ്​ കാപ്പനോടുള്ള നീതിനിഷേധത്തില്‍ പ്രതിഷേധം

കണ്ണൂര്‍ : യുപി സര്‍ക്കാര്‍ അന്യായമായി തടവിലാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ്കാപ്പനോടുള്ള നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. കണ്ണൂര്‍ പ്രസ്‌ക്ലബിനു മുന്നില്‍ നടന്ന പ്രതിഷേധ സംഗമം യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി.കുട്ടന്‍ ഉദ്ഘാടനം ചെയ്തു.

യുപി ജയിലില്‍ കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിദ്ദീഖ്കാപ്പന് ഒരു ചികില്‍സയും നല്‍കാതെ കട്ടിലില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടിരിക്കയാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണെന്ന് പി.വി.കുട്ടന്‍ ചൂണ്ടിക്കാട്ടി. ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന മൗലികാവകാശമായ ചികില്‍സ പോലും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ്കാപ്പന് നിഷേധിക്കപ്പെടുന്നത് ജനാധിപത്യരാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്.ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ നടത്തുന്ന സമരത്തിന് മുഴുവല്‍ മനുഷ്യസ്‌നേഹികളുടെയും പിന്തുണ ഉണ്ടാവണമെന്ന് പി.വി.കുട്ടന്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡണ്ട് എ.കെ.ഹാരിസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി പ്രശാന്ത്പുത്തലത്ത് ,സംസ്ഥാന കമ്മിറ്റിയംഗമായ സി.നാരായണന്‍, കബീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ.എ.ഖാദര്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - siddique kappan up jail kannur press club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.