കണ്ണൂർ: എസ്.എൻ കോളജിനു സമീപം എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിനാണ് കുത്തേറ്റത്. വൈഷ്ണവിന്റെ കാലിനാണ് കുത്തേറ്റത്. വൈഷ്ണവിനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമിച്ചത്.
കോളജിനു സമീപത്തെ ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു വൈഷ്ണവ്. ആ സമയത്ത് ബൈക്കിലെത്തിയ രണ്ടുപേർ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തു. ഇത് വാക്തർക്കത്തിൽ കലാശിക്കുകയും ചെയ്തു.
അതിനു പിന്നാലെയാണ് ബൈക്കിലെത്തിയവർ തിരിച്ച് പോയി വീണ്ടുമെത്തി വൈഷ്ണവിനെ ആക്രമിച്ചത്. രണ്ടുബൈക്കുകളിലായി എത്തിയ സംഘം പേനാകത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.