പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൈതപ്രം തൃക്കുറ്റിയേരി കൈലാസനാഥ ക്ഷേത്രത്തിൽ വൻ കവർച്ച. ചൊവ്വാഴ്ച പുലർച്ചയാണ് മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രത്തിൽ വൻ കവർച്ച നടന്നത്. ശ്രീകോവിലിെൻറയും ഓഫിസിെൻറയും പൂട്ടുതകർത്ത് അകത്തുകയറി നിരവധി സാധനങ്ങൾ കൊണ്ടുപോയി. നാലു ഭണ്ഡാരങ്ങൾ തകർക്കുകയും ഒരു സ്റ്റീൽ ഭണ്ഡാരം എടുത്തുകൊണ്ടുപോവുകയും ചെയ്തു.
ക്ഷേത്രത്തിനു പുറത്തുള്ള ഒരു നിരീക്ഷണ കാമറയും മോഷ്ടാക്കൾ തകർത്തു. ഓഫിസിൽ സൂക്ഷിച്ച മോണിറ്ററും കാമറയുടെ റെേക്കാഡ് സിസ്റ്റവും കൊണ്ടുപോയി. ക്ഷേത്രത്തിെൻറ ചുറ്റമ്പലത്തിനു മുകളിലൂടെയാണ് നാലമ്പലത്തിനകത്ത് കയറിയതെന്ന് സംശയിക്കുന്നു. ഓഫിസിലെ മേശ, ഷെൽഫ് എന്നിവ തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
ക്ഷേത്രപരിസരത്തെ എൻജിനീയറിങ് കോളജിെൻറ ഹോസ്റ്റൽ കോവിഡ് ക്വാറൻറീൻ കേന്ദ്രമായതിനാൽ തിങ്കളാഴ്ച രാത്രി 12 വരെ പരിയാരം പൊലീസ് ഈ പരിസരത്തുണ്ടായിരുന്നു. ഇതിനുശേഷമായിരിക്കാം കവർച്ച നടന്നതെന്ന് അനുമാനിക്കുന്നു. നേരേത്ത നിരവധി തവണ ഇവിടെ ഭണ്ഡാരക്കവർച്ച നടന്നിട്ടുണ്ട്. ഇതേ തുടർന്നാണ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. ക്ഷേത്രത്തിലേക്കുള്ള വൈദ്യുതിയുടെ ഫീസ് ഊരി വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് കവർച്ച നടത്തിയതത്രെ.
പിന്നീട് ഫീസ് ഇട്ടിട്ടുമുണ്ട്. പരിയാരം എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം തുടങ്ങി. ഉച്ചയോടെ കണ്ണൂരിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധിച്ചു. ശ്രീകോവിലിെൻറ തകർത്ത പൂട്ട് മണംപിടിച്ച നായ ചുറ്റമ്പലത്തിെൻറ വടക്കേ വാതിൽ വഴി പുറത്തേക്കോടി. പിന്നീട് നേരെ റോഡ് വഴി മണിയറ വരെ എത്തി അവിടെ നിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.