ചാലയിൽ വീട്ടമ്മയെ കത്തികാണിച്ച് കവർച്ച; കു​ഞ്ഞു​ങ്ങ​ളെ കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​

ക​ണ്ണൂ​ർ: ചാ​ല​യി​ൽ വീ​ട്ട​മ്മ​യെ ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ചാ​ല മ​ന​യ​ത്തു​മൂ​ല​യി​ൽ സാ​ധു പാ​ർ​ക്കി​ന് സ​മീ​പം ദാ​റു​ൽ അ​ർ​ബാ​റി​ൽ ജ​ലാ​ലു​ദ്ദീ​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. മു​ഖം​മൂ​ടി ധ​രി​ച്ചി​രു​ന്ന​വ​രാ​ണ് ബാ​ൽ​ക്ക​ണി വ​ഴി വീ​ട്ടി​നു​ള്ളി​ലെ​ത്തി മു​ക​ളി​ലെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ച പ​ണം ക​വ​ർ​ന്ന​ത്.

ഒ​ച്ച​കേ​ട്ട് എ​ഴു​ന്നേ​റ്റ സ്ത്രീ​ക​ളു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വെ​ച്ച് അ​ല​മാ​ര​യു​ടെ താ​​ക്കോ​ലും വ​ള​ക​ളും ക​മ്മ​ലും അ​ട​ക്ക​മു​ള്ള സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി. കു​ഞ്ഞു​ങ്ങ​ളെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. ഇ​വ​രു​ടെ ശ​ബ്ദം കേ​ട്ടാ​ണ് വീ​ട്ടി​ലു​ള്ള​വ​രും അ​യ​ൽ​വാ​സി​ക​ളും ക​വ​ർ​ച്ച​വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ൻ നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 12 ക​ഴി​ഞ്ഞാ​ണ് വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ഷ്ടാ​ക്ക​ളെ​ത്തി​യ​ത്. ക​ണ്ണൂ​രി​ലെ ക​ട​ക​ളി​ലും ന​ഗ​ര​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലും മോ​ഷ​ണം രൂ​ക്ഷ​മാ​ണ്.

Tags:    
News Summary - Home burglary in Chala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.