സതീഷ്
Posted On
date_range Updated On
date_range 1000 രൂപ കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്ത കണ്ണൂർ കോർപറേഷൻ റവന്യൂ ഇൻസ്പെക്ടറെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. പുഴാതി സോണൽ ഓഫിസിലെ റവന്യൂ ഇൻസ്പെക്ടർ എം. സതീഷിനെയാണ് അന്വേഷണ വിധേയമായി കോർപറേഷൻ സെക്രട്ടറി സസ്പെൻഡ് ചെയ്തത്.
കേരള സിവിൽ സർവിസ് റൂൾസ് ചട്ട പ്രകാരമാണ് നടപടി. എടക്കാട് സ്വദേശിയായ രവിയിൽ നിന്ന് 1000 രൂപ വാങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് സതീഷിനെ അറസ്റ്റുചെയ്തത്. വീടിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് കൈക്കൂലി വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.