റെഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന പെ​രി​ങ്ങാ​ടി റോ​ഡി​ലെ പാ​ലം

ചൊ​ക്ലി: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് ഒ​ള​വി​ലം പാ​ത്തി​ക്ക​ലി​ൽ റെഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട്‌ സൊ​സൈ​റ്റി​ക്കാ​ണ് നി​ർ​മാ​ണ ക​രാ​ർ. ഒ​ന്ന​ര വ​ർ​ഷ​ത്തി​ന​കം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കും. ചെ​റു​കി​ട ജ​ല​സേ​ച​ന വി​ഭാ​ഗം ക​ണ്ണൂ​ർ ഡി​വി​ഷ​നാ​ണ് പ​ദ്ധ​തി​ക്ക് മേ​ൽ​നോ​ട്ട ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. 2021-22 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ 15 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പു​തി​യ നി​ര​ക്ക് പ്ര​കാ​രം അ​ട​ങ്ക​ൽ പു​തു​ക്കി​യ​തോ​ടെ 17.20 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി​യാ​ണ് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​ത്. പ​ള്ളി​ക്കു​നി -പെ​രി​ങ്ങാ​ടി റോ​ഡി​ൽ പു​തി​യ ബൈ​പ്പാ​സ് റോ​ഡി​ന​ടു​ത്താ​യു​ള്ള പ​ഴ​യ പാ​ലം പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് റെഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ക. 11 മീ​റ്റ​ർ വീ​തി​യു​ള്ള പാ​ല​ത്തി​ൽ എ​ട്ട്‌ മീ​റ്റ​ർ ഭാ​ഗം വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള വ​ഴി​യാ​ണ്. ഇ​രു​ഭാ​ഗ​ത്തു​നി​ന്നും അ​പ്രോ​ച്ച് റോ​ഡും നി​ർ​മി​ക്കും.

14 മീ​റ്റ​ർ നീ​ള​ത്തി​ൽ ര​ണ്ട​ര മീ​റ്റ​ർ വീ​തി​യി​ൽ പൂ​ർ​ണ​മാ​യും യാ​ന്ത്രി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റീ​ൽ ഷ​ട്ട​റു​ക​ളോ​ടു​കൂ​ടി​യ റെഗു​ലേ​റ്റ​റാ​ണ് സ്ഥാ​പി​ക്കു​ക. മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഇ​വി​ടേ​ക്കു​ള്ള തോ​ടു​ക​ൾ ക​രി​ങ്ക​ല്ലു​പ​യോ​ഗി​ച്ച് ഇ​രു​ക​ര​യും കെ​ട്ടി ചെ​റി​യ ന​ട​പ്പാ​ത നി​ർ​മി​ക്കാ​നും ഈ ​പ​ദ്ധ​തി​യി​ൽ തു​ക വ​ക​യി​രു​ത്തി​രു​ത്തി​യി​ട്ടു​ണ്ട്. റെഗു​ലേ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ചൊ​ക്ലി പ​ഞ്ചാ​യ​ത്തി​ലെ 340 ഹെ​ക്ട​റും ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തി​ലെ 20 ഹെ​ക്ട​റും ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ൻ സാ​ധി​ക്കും. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് നെ​ൽ​കൃ​ഷി​ചെ​യ്തി​രു​ന്ന വ​യ​ലു​ക​ൾ ഉ​പ്പു​വെ​ള്ളം ക​യ​റി ന​ശി​ച്ച​തോ​ടെ​യാ​ണ് ഇ​വി​ടെ റ​ഗു​ലേ​റ്റ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. പു​തി​യ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് നി​ല​വി​ലു​ള്ള പാ​ല​ത്തേ​ക്കാ​ൾ അ​ൽ​പ്പം ഉ​യ​രം കൂ​ടും. ക​ണ്ട​ൽ​ക്കാ​ടു​ക​ളെ സം​ര​ക്ഷി​ച്ച് പ്ര​വൃ​ത്തി ചെ​യ്യു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള​ല​ഭ്യ​ത​യും ഉ​റ​പ്പാ​ക്കാ​നാ​വും. വേ​ന​ൽ​ക്കാ​ല​മാ​യാ​ൽ ഈ ​മേ​ഖ​ല​യി​ൽ കി​ണ​റു​ക​ൾ വ​റ്റും. ആ​ഴം കൂ​ട്ടി​യാ​ൽ ഉ​പ്പു​വെ​ള്ള​മാ​വും. റ​ഗു​ലേ​റ്റ​ർ വ​രു​ന്ന​തോ​ടെ എ​ല്ലാ കാ​ല​ത്തും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​വു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. ഒ​ള​വി​ലം പാ​ലാ​ഴി​തോ​ടു വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഉ​പ്പു​വെ​ള്ളം ക​യ​റി ഭൂ​മി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ഗു​ലേ​റ്റ​ർ വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്ന​ത്. നാ​ട്ടു​കാ​ർ മ​ണ്ണു​പ​യോ​ഗി​ച്ച് കാ​ലാ​കാ​ല​ങ്ങ​ളി​ൽ പാ​ത്തി കു​ടു​ക്കി​യാ​ണ് ഉ​പ്പു​വെ​ള്ള​ത്തെ ത​ട​ഞ്ഞ​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി ഈ ​പ്ര​വൃ​ത്തി ചെ​യ്യാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നാ​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ മ​നം മ​ടു​ത്ത് രം​ഗം വി​ടു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റ​ഗു​ലേ​റ്റ​ർ വ​രു​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തി​ന് വി​ക​സ​ന മു​ന്നേ​റ്റം സാ​ധ്യ​മാ​വും.

Tags:    
News Summary - Regulator cum bridge in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.